‘ഗോട്ട്’ സമ്മാനിച്ചത് ഡിപ്രഷൻ, നിരന്തരം ട്രോളുകളായിരുന്നു; നല്ല പ്രോജക്റ്റുകൾ തിരഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി: മീനാക്ഷി

‘ഗോട്ട്’ സമ്മാനിച്ചത് ഡിപ്രഷൻ, നിരന്തരം ട്രോളുകളായിരുന്നു; നല്ല പ്രോജക്റ്റുകൾ തിരഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി: മീനാക്ഷി

തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഗോട്ട്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ തെന്നിന്ത്യൻ സിനിമയിലെ റൈസിങ് സ്റ്റാർ എന്ന് വിളിപ്പേരുള്ള മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. വിജയ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ സ്നേഹയും, മീനാക്ഷി ചൗധരിയുമായിരുന്നു നായികമാരായത്.

ഇപ്പോഴിതാ വെങ്കട് പ്രഭു സംവിധാനം ചെയ്ത ദിഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകൾ നിരവധിയായിരുന്നുവെന്നും ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി ചൗധരി. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ഏറെയുമെന്നും താരം പറയുന്നു.

റിലീസിന് മുമ്പ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നുവെങ്കിലും റിലീസിനുശേഷം വലിയ രീതിയിൽ വിമർശനവും ട്രോളും ഗോട്ടിന് ലഭിച്ചു. അതിൽ മകൻ വിജയിയുടെ കാമുകി വേഷം ചെയ്‌തതിൻ്റെ പേരിൽ മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി വലിയ വിമർശനവും ട്രോളും ലഭിച്ചു. മീനാക്ഷിക്ക് അഭിനയിക്കാൻ കഴിവില്ലെന്ന തരത്തിലായിരുന്നു ഏറെയും ട്രോളുകൾ. അത്തരം ട്രോളുകളും പരിഹാസവും തന്നെ മാനസീകമായി ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് മീനാക്ഷി.

കഴിഞ്ഞ വർഷം വിജയയുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം പുറത്തിറങ്ങിയതിന് ശേഷം തന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും കഠിനമായ രീതിയിൽ ട്രോളുകൾ ലഭിച്ചുവെന്നും ട്രോളും പരിഹാസവും തന്നെ വേദനിപ്പിക്കുകയും തന്നെ വിഷാദത്തിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും മീനാക്ഷി പറയുന്നു. ഒരാഴ്ച്‌ചയോളം എടുത്താണ് താൻ അതിൽ നിന്നെല്ലാം കരകയറിയതെന്നും നടി വെളിപ്പെടുത്തി.

പിന്നീട് ലക്കി ബാസ്‌കർ ബ്ലോക്ക് ബസ്റ്ററായപ്പോൾ എനിക്ക് വളരെയധികം അഭിനന്ദനങ്ങൾ എല്ലായിടത്ത് നിന്നും ലഭിച്ചു. ശരിയായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം അതോടെ ഞാൻ മനലാക്കി എന്നുമാണ് മീനാക്ഷി അനുഭവം പങ്കുവെച്ച് പറഞ്ഞത്. 2019 മുതൽ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ഗോട്ട് റിലീസിനുശേഷമാണ് നടിക്ക് തെന്നിന്ത്യയിൽ ആരാധകരുണ്ടായത്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മീനാക്ഷിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ലക്കി ഭാസ്‌കറായിരുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *