മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി ചാനല്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ നെറ്റ്വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ 60 മിനിട്‌സ് എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ജി.ക്യു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്ന് ജനങ്ങള്‍ കാണണം എന്നു പറഞ്ഞാണ് ചാനല്‍ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അവരുടെ മുന്‍ ചിത്രങ്ങള്‍ ജി.ക്യു മാസികയുടെ കവറില്‍ വന്നിട്ടുണ്ട്. ഈ ചിത്രങ്ങളാണ് പുറത്തുവിടുന്നതെന്നും അവതാരക യെവ്ജെനി പോപോവ് വ്യക്തമാക്കി. മെലാനിയയുടെ നെഗ്ലിജീ ധരിച്ച ചിത്രമടക്കമാണ് ടിവി ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രൈവറ്റ് ജെറ്റിനകത്തും പുറത്തുമുള്ള മെലാനിയയുടെ സെക്‌സി ചിത്രങ്ങള്‍, ഒരു ചിത്രത്തില്‍ മെലാനിയ ഉള്‍വസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളത് എന്നിങ്ങനെ മെലാനിയയെ അപമാനിക്കുന്ന രീതിയിലുള്ള വിവരണങ്ങളാണ് നടത്തുന്നത്.

നേരത്തെ, തന്റെ ന്യൂഡ് മോഡലിങ്ങിനെ ന്യായീകരിച്ച് മെലാനിയ രംഗത്തെത്തിയിരുന്നു. എന്തു കൊണ്ടാണ് ന്യൂഡ് മോഡലിങ്ങിനെ പിന്തുണയ്ക്കുന്നതെന്നു ചോദിച്ചാല്‍ മനുഷ്യ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണെന്നു ഞാന്‍ കരുതുന്നു. കലാകാരന്മാര്‍ മനുഷ്യ ശരീരത്തെ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലാണ് ഈ ഫോട്ടോഷൂട്ട് നടന്നതെന്ന് യുഎസ് മാധ്യമമായ ‘ദ് സണ്‍’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നിട്ടുണ്ട്. എന്നാല്‍, ചാനല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാന്‍ തയാറായിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *