ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. താരങ്ങൾ തങ്ങളുടെ അവസാന ഫുട്ബോൾ ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്, അത് കൊണ്ട് തന്നെ അവർ അവരുടെ അവസാന മത്സരങ്ങൾ ആസ്വദിക്കുകയാണ്. നിലവിലെ പ്രകടനങ്ങൾ കൊണ്ട് യുവ താരങ്ങൾക്ക് മോശമായ സമയമാണ് ഇരുവരും നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്നത്.
അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായിരുന്ന ഇന്റർ മിയാമി പ്ലെഓഫിലെ തോൽവിയോടെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി പരാജയം ഏറ്റു വാങ്ങിയത്. മത്സരത്തിൽ ഗംഭീര പ്രകടനം തന്നെയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി നടത്തിയത്. ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയത് അദ്ദേഹമായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് ലയണൽ മെസി മറികടന്നിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ 850 ക്ലബ് ഗോളുകളാണ് അദ്ദേഹം പൂർത്തിയാക്കിയത്. പ്രായം കുറഞ്ഞ വേഗതയേറിയ നേട്ടം കൈവരിച്ച റെക്കോഡ് ആണ് ലയണൽ മെസിക്ക് ലഭിച്ചത്. നിലവിൽ റെക്കോഡ് നേടിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.