“മെസി ചെയ്യുന്നത് പോലെ റൊണാൾഡോയ്ക്ക് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല”; ജർമൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

“മെസി ചെയ്യുന്നത് പോലെ റൊണാൾഡോയ്ക്ക് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല”; ജർമൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്. റൊണാൾഡോയുടെ യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം ഇനി യൂറോപിയൻ ലീഗിലേക്ക് പോകുന്നത് മണ്ടത്തരമായിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ജർമൻ താരമായ ഡയറ്റ്മാർ ഹമാൻ.

ഡയറ്റ്മാർ ഹമാൻ പറയുന്നത് ഇങ്ങനെ:

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുഗം അവസാനിക്കുകയാണ്. അവൻ തൻ്റെ കരിയറിൻ്റെ അവസാനത്തിലേക്ക് അടുക്കുകയാണ്, അതിനാൽ യൂറോപ്പിലേക്ക് മടങ്ങുന്നത് മികച്ച ആശയമായിരിക്കില്ല. അമേരിക്കയിലേക്കുള്ള ഒരു മാറ്റം മികച്ചതാണ്. പക്ഷേ ലയണൽ മെസി ചെയ്തത് പോലെ അദ്ദേഹം മെഗാസ്റ്റാർ ആകണമെങ്കിൽ കളിക്കളത്തിൽ ഗംഭീര പ്രകടനം കാഴ്ച വെക്കണം. യൂറോപ്പിൽ ഇനി അത് ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല” ഡയറ്റ്മാർ ഹമാൻ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *