ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും ട്വീറ്റ് ചെയ്തിരുന്നു.
ഫുട്ബോളിൽ മെസി നെയ്മർ സുവാരസ് എന്നിവർ ഒരുമിച്ചുള്ള മത്സരങ്ങൾ കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് താരങ്ങൾ നടത്തിയിരുന്നത്. ബാഴ്‌സയിൽ നിന്ന് പോയതിന് ശേഷം ഇവർ മൂന്നു പേരും ഒരുമിച്ച് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഇവർ മൂന്നു പേരും ഒരുമിച്ച് വീണ്ടും കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
” മെസിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കുന്നത് തീര്‍ച്ചയായും അവിശ്വസനീയമായിരിക്കും. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോഴും മികച്ച സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മൂന്ന് പേരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും” നെയ്മർ ജൂനിയർ പറഞ്ഞു.