ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ ഒരു റിപ്പോർട്ടിൽ, മുംബൈ ഇന്ത്യൻസിന്റെ ആദ്യ നാല് റീടെൻഷനിൽ ഒന്നായി രോഹിത് ശർമ്മ മാറാനുള്ള സാധ്യതകൾ കൂടുതൽ.” റിപ്പോർട്ട് പ്രകാരം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള മറ്റ് മൂന്ന് താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ കഴിഞ്ഞ എഡിഷനിൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഹാർദിക് പാണ്ഡ്യയെ ടീമിൻ്റെ നായകനാക്കി. ഹാർദിക്കിൻ്റെ ക്യാപ്റ്റൻസിയിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പോലെ കളിക്കാനായില്ല. തുടർച്ചയായി തോറ്റതിന് പിന്നാലെ ഹാർദിക്കും മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെൻ്റും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കിയതിലൂടെ മുംബൈ ഇന്ത്യൻസ് എടുത്തത് ശരിയായ തീരുമാനമാണോ എന്ന ചർച്ചയാണ് നടന്നത്. ഇതിന് ഇടയിൽ രോഹിത്തും ഹാർദിക്കും, രോഹിതും മുംബൈ മാനേജ്മെന്റും തമ്മിൽ നടന്ന ഉടക്കിന്റെ വാർത്തയുമൊക്കെ ശ്രദ്ധേയമായിരുന്നു.
മെഗാ ലേലത്തിന് മുമ്പായി രോഹിത് മുംബൈ വിടുമെന്നോ, രോഹിത്തിനെ മുംബൈ ഒഴിവാകുമെന്നോ ആണ് കരുത്തപ്പെട്ടത്. ലേലത്തിൽ വന്നാൽ വമ്പൻ തുകക്ക് രോഹിത്തിനെ സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കുക ആണെന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസിലായത്. ഇപ്പോൾ ഇതാ അതിനെ എല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന വാർത്തകൾ വരുന്നു.
മഹേള ജയവർധന പുതിയ പരിശീലകൻ ആകുന്നതോടെ രോഹിത്തിനെ ടീമിൽ വേണം എന്ന ആവശ്യം അദ്ദേഹത്തിനുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച സ്ഥിതീകരണം പ്രതീക്ഷിക്കാം.