കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു

ഇടുക്കി: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. ഈ മാസം 21നായിരുന്നു സംഭവം.
കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. ആനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് കരുതുന്നത്.മുറിവുകള്‍ പഴുത്തതോടെ ഇന്നലെ രാത്രിയോടെ ആന ഗുരുതരാവസ്ഥയിലായതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇടുക്കി 60 ഏക്കര്‍ ചോല ഭാഗത്ത് കിടപ്പിലാണ് മുറിവാലന്‍. കാട്ടാനയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പുവരുത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവശനിലയിലായ ആനയ്ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നാണ് സൂചന.