ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിൽ നിന്നും നരഭോജനത്തിന്റേത് എന്ന് സംശയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിന് പിന്നാലെ ഞെട്ടലിലാണ് ലോകം. അത്തരത്തിൽ പാപ്പുവ ന്യൂഗിനിയിൽ നരഭോജനം നടക്കുന്നതായുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ മനുഷ്യമാംസം ഭക്ഷിക്കുന്നത് കാണുന്നില്ലെങ്കിലും കൂട്ടത്തിലൊരാൾ അറുത്തുമാറ്റിയ ശരീരഭാഗത്തിൽ നക്കുന്നതായി കാണാം.
രാജ്യത്തെ ഏറ്റവും പ്രധാന പത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റിലാണ് വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. വില്ലും അമ്പും ധരിച്ച പുരുഷ സംഘം വികൃതമാക്കിയ മനുഷ്യ ശരീരഭാഗങ്ങൾ ഉയർത്തിപ്പിടിച്ച ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമുണ്ടായി. സംഭവത്തിന് പിന്നിൽ നരഭോജനമാണോയെന്ന സംശയിക്കുന്നതായി പിന്നീട് നടന്ന ചർച്ചകളിൽ ഉയർന്നുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം യഥാർഥ വീഡിയോ ദൃശ്യത്തിൽ ആളുകൾ മനുഷ്യ ശരീരഭാഗം ഭക്ഷിക്കുന്നതായി കാണുന്നില്ലെന്നും ഒരാൾ ശരീരഭാഗം നക്കുന്നതായി ആംഗ്യം കാണിക്കുകയും മറ്റുള്ളവർ അതുകണ്ട് ചിരിക്കുന്നതും മാത്രമാണുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ വിശദീകരണവുമായി രാജ്യത്തെ പോലീസ് വകുപ്പ് മന്ത്രി പീറ്റർ സിയാമാലിലി രംഗത്തെത്തി.
സഹോദരങ്ങളായ രണ്ടുപേർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചതായി എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ‘സഹോദരന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗ്രാമവാസികൾ പക്ഷംചേർന്നു. അതിനിടെ മൂത്ത സഹോദരനെ അനുജൻ കൊലപ്പെടുത്തി. ഈ സംഭവത്തിന്റെ പേരിൽ രാജ്യത്തെയോ അവിടുത്തെ ജനങ്ങളെയോ മോശക്കാരായി ചിത്രീകരിക്കുന്നതിൽകാര്യമില്ല. ഇത്തരം കിരാത നടപടികൾ സമൂഹത്തിനുതന്നെ ഭീഷണി ഉയർത്തുന്നതും രാജ്യത്തിൻ്റെ മൂല്യബോധത്തിന് വെല്ലുവിളി ഉയർത്തുന്നതുമാണ്. മനുഷ്യത്വ രഹിതമായ പ്രവർത്തി ഒരുതരത്തിലും പൊറുക്കാനാകാത്തതാണെന്നും മന്ത്രി പ്രതികരിച്ചു.