
എഡിജിപി എംആർ അജിത്കുമാറിനെ ചുമതലകളിൽ നിന്നും നീക്കാൻ ആലോചന. പകരം ചുമതല എച്ച് വെങ്കിടേഷിനോ, ബൽറാംകുമാറിനോ നൽകിയേക്കും. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം അന്വേഷണം നടക്കട്ടെയെന്ന് എം ആർ അജിത്കുമാർ പറഞ്ഞു. എം ആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ശബ്ദരേഖകളടക്കമാണ് ഇപ്പോൾ പുറത്തവന്നുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദങ്ങൾക്കൊടുവിലാണ് നടപടി. ഇതിനിടയിൽ കൂടുതൽ ആരോപണങ്ങളും എം ആർ അജിത്കുമാറിനെതിരെ പുറത്ത് വരികയാണ്.
അതേസമയം എഡിജിപിക്ക് പുറമേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. പി ശശിക്കെതിരെയും അൻവർ ഗുരുതര ആരോപണമുയർത്തിയിരുന്നു. പി ശശിയ്ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയെന്നും ശശിയാണ് അജിത് കുമാറിന് പിന്തുണ നൽകുന്നതെന്നുമായിരുന്നു അൻവറിന്റെ വാദം.