ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാനയിലെ തിരിച്ചടി പരിശോധിച്ചുവരുന്നു; ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിവിധ നിയമസഭ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇന്ത്യ മുന്നണിയുടെ വിജയം ഭരണഘടനയുടെ വിജയമാണ്. ജനാധിപത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിജയം. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണ്. വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

പിന്തുണ ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അവകാശങ്ങള്‍ക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്നും ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ വോട്ടെണ്ണല്‍ യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റവുമായി നിലയുറപ്പിച്ചിരുന്നെങ്കിലും 37 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 48 സീറ്റുകള്‍ നേടിയാണ് ബിജെപി ഹരിയാനയില്‍ അധികാരം നേടിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *