
കഴിഞ്ഞ 10-15 വർഷമായി ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി കോൺഗ്രസ് വേണ്ടത്ര ചെയ്തിട്ടില്ലെന്ന് മുതിർന്ന പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ദലിത്, പിന്നോക്ക വിമോചനത്തിൻ്റെ ഒരു പുതിയ ഘട്ടം രൂപപ്പെടാൻ തുടങ്ങിയെന്ന് ദളിത് സ്വാധീനമുള്ളവരുടെയും ബുദ്ധിജീവികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.
“കഴിഞ്ഞ 10-15 വർഷങ്ങളിൽ കോൺഗ്രസ് ചെയ്യേണ്ടത് ചെയ്തില്ലെന്ന് എനിക്ക് പറയാൻ കഴിയും. ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ, ഞാൻ നിങ്ങളോട് കള്ളം പറയുന്ന പോലെയാണ്. എനിക്ക് കള്ളം പറയാൻ ഇഷ്ടമല്ല. അതാണ് യാഥാർത്ഥ്യം. കോൺഗ്രസ് പാർട്ടി ദളിതരുടെയും പിന്നാക്കക്കാരുടെയും ഏറ്റവും പിന്നാക്കക്കാരുടെയും വിശ്വാസം നിലനിർത്തിയിരുന്നെങ്കിൽ ആർഎസ്എസ് ഒരിക്കലും അധികാരത്തിൽ വരില്ലായിരുന്നു.” രാഹുൽ പറഞ്ഞു.