കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്ലബ് വിട്ടത്, അവസരം കിട്ടിയാൽ തിരിച്ചു വരും: രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്ലബ് വിട്ടത്, അവസരം കിട്ടിയാൽ തിരിച്ചു വരും: രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് താൻ ക്ലബ് വിട്ട് പോകാൻ തീരുമാനമെടുത്തതെന്ന് ക്ലബ്ബിന്റെ ദീർഘകാല പോസ്റ്റർ ബോയും മലയാളി താരവുമായ രാഹുൽ കെപി. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷ എഫ്‌സിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യതസ്തമായി അത്ര നല്ല ഫോമിലായിരുന്നില്ല രാഹുൽ ഈ സീസണിൽ. അതുകൊണ്ട് തന്നെ കൂടുതൽ മത്സരങ്ങളിലും രാഹുലിന് ബെഞ്ചിൽ നിന്ന് വരേണ്ടി വന്നു.

എന്നാൽ ഒഡീഷയിലേക്ക് എത്തിയതിന്റെ ആദ്യ മത്സരത്തിൽ തന്നെ രാഹുലിന് ക്ലബ്ബിൽ ഇടം കണ്ടെത്താൻ സാധിച്ചു. തന്നിൽ കോച്ചിനുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ പഴയ ഫോം വീണ്ടെടുക്കാൻ സാധിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ മടങ്ങി വരണമെന്ന് താൻ ആഗ്രഹിക്കുന്നതായും രാഹുൽ സൂചിപ്പിച്ചു. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിന് വന്നപ്പോഴാണ് രാഹുൽ പ്രതികരണം നടത്തിയത്.

കരാറിലെ ചില നിബന്ധനകൾ കാരണം ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ രാഹുൽ ഇറങ്ങിയിരുന്നില്ല. എന്നാൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ വിജയിച്ചിരുന്നു. മാനേജ്മെന്റിനോടുള്ള കടുത്ത പ്രതിഷേധ സൂചകമായി വളരെ ചുരുക്കം പേര് മാത്രമാണ് ഇന്നലെ കളി കാണാൻ വന്നിരുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം വെറും മൂവ്വായിരം കാണികൾ മാത്രമാണ് ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ മത്സരത്തിന് സാക്ഷികളായത്. രാഹുലിന് മുന്നേ കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദാണ് ക്ലബ് വിട്ട് പോയ പ്രമുഖ മലയാളി താരം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *