
ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ ഗാബയിൽ തുടങ്ങാൻ ഇരിക്കുകയാണ്. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക ജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവന്നു. 10 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി അവർ ഇന്ത്യയെ വിറപ്പിച്ചു. മൂന്നാം മത്സരത്തിലേക്ക് വന്നാൽ ബോളർമാർക്ക് നല്ല ആധിപത്യം നൽകുന്ന ട്രാക്കിലാണ് പോരാട്ടം നടക്കുന്നത്.
ടോപ് ഓർഡറിന്റെ മോശം ഫോം തന്നെയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മാത്രമാണ് ഇന്ത്യൻ ടോപ് ഓർഡർ മിന്നിച്ചത്. അതിൽ ആകട്ടെ ഇന്ത്യ വിജയിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് സമാനമായ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. മക്‌സ്വീനി, ഖവാജ, സ്മിത്ത് എന്നിവർക്ക് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ.
അതേസമയം പരിക്കിന്റെ ലക്ഷണം കാണിച്ച ബുംറ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ ക്യാമ്പിലെ ഏറ്റവും ആവേശകരമായ വാർത്തയും ബുംറയുടെ ഈ തിരിച്ചുവരവ് തന്നെയാണ് എന്ന പറയാം. രോഹിത് ശർമ്മയുടെ മോശം ഫോം ഈ കാലയളവിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങൾക്ക് കാരണമായി പറയുന്നത്. എന്തായാലും മുൻ പരിശീലകൻ ശാസ്ത്രി പറയുന്ന വാക്കുകൾ ഇങ്ങനെ:
“പ്രതിസന്ധികളിലാണ് കഴിഞ്ഞ എട്ടോ ഒമ്പതോ വർഷമായി അദ്ദേഹം ഏറ്റവും മികച്ച് നിൽക്കുന്നത്,” ശാസ്ത്രി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. “അദ്ദേഹം ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന പ്രകടനം നടത്തുമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഓപ്പണിങ്ങിൽ എത്തിയാൽ അദ്ദേഹം മിന്നിക്കും.”
ബ്രിസ്‌ബേൻ ടെസ്റ്റിൽ ആരു ജയിച്ചാലും പരമ്പര സ്വന്തമാക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. നാലാം ടെസ്റ്റ് ഡിസംബർ 26ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലും അവസാന ടെസ്റ്റ് ജനുവരി 3 മുതൽ സിഡ്‌നിയിലും നടക്കും. “ഇന്ത്യയ്ക്ക് ജയിക്കേണ്ടത് പ്രധാനമാണ്, കാരണം പരമ്പരയിൽ 1-1 നിൽകുമ്പോൾ ജയിക്കേണ്ടത് പ്രധാനമാണ്” ശാസ്ത്രി പറഞ്ഞു.
എന്തായാലും വലിയ പോരാട്ടമാണ് അടുത്ത മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.