
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ രോഹിത് ശർമയും ശിഖർ ധവാനും ഉൾപ്പെടുന്നു. 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി മുതലാണ് ഇരുവരും ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ഥാനം ഏറ്റെടുത്തത്. തുടർന്ന്, ഇരുവരും ഒരുപാട് വർഷങ്ങൾ തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്‌തു.
രോഹിതും ധവാനും നല്ല സുഹൃത്തുക്കൾ കൂടി ആയതിനാൽ തന്നെ പരസ്പരം ട്രോളാനും പ്രശംസിക്കാനും കളിയാക്കാനും ഇരുവരും മുന്നിലാണ് . എന്തായാലും 2020 ൽ ഡേവിഡ് വാർണറുമായുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ ഹിറ്റ്മാൻ തന്റെ പ്രിയ കൂട്ടുകാരനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
“ആദ്യ പന്ത് കളിക്കാൻ ശിഖർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ഞങ്ങൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരുമിച്ച് ഇറങ്ങിയത് ഞാൻ ഓർക്കുന്നു, ആദ്യ പന്ത് അഭിമുഖീകരിക്കാൻ കഴിയുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. തനിക്ക് പറ്റില്ലെന്ന് അവൻ പറഞ്ഞു . ഞാൻ തന്നെ ആദ്യ പന്ത് നേരിട്ടു, പക്ഷെ എനിക്ക് പന്തുകൾ കാണാൻ പോലും കഴിഞ്ഞില്ല.”
“ചിലപ്പോൾ, അവന്റെ സ്വഭാവം നമ്മളെ ദേഷ്യം പിടിപ്പിക്കും. നമ്മൾ ഒരു മത്സരത്തിൽ ചെയ്യേണ്ട പദ്ധതികൾ സംസാരിച്ചാൽ കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹം അത് വീണ്ടും ചോദിക്കും മറന്ന് പോയെന്ന് പറഞ്ഞ്” താരം പറഞ്ഞു.
അതേസമയം, ധവാനെ രോഹിത് പ്രശംസിച്ച് പറഞ്ഞത് ഇങ്ങനെ:
“ഞാൻ അദ്ദേഹത്തോടൊപ്പം ബാറ്റിംഗ് ഇഷ്ടപ്പെടുന്നു.ന്യൂ ബോളിൽ ഒരുപാട് പന്തുകൾ അവൻ നേരിടുമാണ് എന്നതിനാൽ തന്നെ എന്നെ സെറ്റിൽ ചെയ്യാൻ അത് അനുവദിക്കുന്നു.”
2024 ഓഗസ്റ്റിൽ എല്ലാ തരത്തിലുള്ള ക്രിക്കറ്റുകളിൽ നിന്നാണ് ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റുകളിലുമായി 269 മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ചു, 24 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും നേടി.