‘പിച്ച് മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഒരു ഫ്‌ളാറ്റ് പിച്ചാണ് പ്രതീക്ഷിച്ചിരുന്നത്. എല്ലാ മിസ്റ്റേക്കും എന്റേതാണ്..’ ആദ്യമേ തന്നെ തെറ്റ് ഏറ്റ് പറഞ്ഞത് കൊണ്ട് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിന്നും ഒരു പരിധി വരെ രോഹിത് രക്ഷപ്പെട്ട് നില്‍ക്കുന്നുണ്ട്..
പക്ഷേ വെറുതെ പിച്ച് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതല്ല എന്നാണ് എനിക്ക് തോന്നിയത്. ദിവസങ്ങളോളം നീണ്ട് നിന്ന, ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം വരെ ഉണ്ടാക്കിയ മഴ; മല്‍സര ദിവസങ്ങളിലെല്ലാം മൂടിക്കെട്ടി നില്‍ക്കുമെന്നും മഴ പെയ്യുമെന്നുമുള്ള പ്രവചനം; മല്‍സരത്തിന് 5-6 ദിവസങ്ങള്‍ക്ക് മുന്‍പേ മുതല്‍ കവര്‍ ചെയ്യപ്പെട്ട പിച്ച്; സ്വന്തം രാജ്യത്ത് എതിരാളികളേക്കാള്‍ ആക്‌സസിബിള്‍ ആയ പിച്ചിനെ കുറിച്ചുള്ള ലോക്കല്‍ അറിവുകള്‍ ; ഇത്രയും കാര്യങ്ങള്‍ ഉണ്ടായിട്ടും 16 വര്‍ഷത്തോളമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കളിക്കുന്ന രോഹിത് ഫ്‌ലാറ്റ് വിക്കറ്റ് പ്രതീക്ഷിച്ചു എന്ന് പറയുന്നത് എത്രത്തോളം വിശ്വാസയോഗ്യമാണ്?
അത് കൂടാതെ രണ്ടാം ദിവസം കളി തുടങുന്നതിന് മുന്‍പേ പിച്ച് ഇന്‍സ്‌പെക്ഷന്‍ നടത്തുന്ന രോഹിതിന്റേയും ഗംഭീറിന്റേയും വീഡിയോ റിപ്പീറ്റഡ് ആയി കാണിക്കുന്നുണ്ടായിരുന്നു. സ്‌പൈക്‌സ് ഉപയോഗിച്ച് പിച്ചില്‍ പ്രസ് ചെയ്യുമ്പോള്‍ സ്‌പൈക്‌സ് നന്നായി താഴ്ന്ന് പോകുന്നത് ആ വീഡിയോയില്‍ ക്ലിയറായി കാണുന്നു. ഇത്രയും ഡാംപ് ആയ പിച്ചില്‍ ഇന്ത്യ ബാറ്റിങ് എടുത്തത് സര്‍പ്രൈസ് ആയി എന്ന് വീഡിയോ കണ്ട് കമന്റേറ്റര്‍മാര്‍ പറയുന്നു..
പിച്ച് മനസ്സിലാക്കാന്‍ പരാജയപ്പെട്ടതല്ല, മറിച്ച് എതിരാളികളെ വിലകുറച്ച് കണ്ടതാണ് കോച്ചിനും ക്യാപ്റ്റനും പറ്റിയത്. ഈ ഇന്ത്യന്‍ പിച്ചില്‍ കുറച്ച് ഓവറുകള്‍ മാത്രം സ്വിംഗ് ചെയ്യാന്‍ പറ്റിയേക്കും; അവിടെ കിവീസ് ബോളര്‍മാര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞേക്കില്ല എന്ന തോന്നലില്‍ കണ്ടീഷന്‍സിനെ കണക്കിലെടുക്കാതെ എടുത്ത ഒരു അരോഗന്റ് ഡിസിഷനാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്..
അപ്രതീക്ഷിതമായി തങ്ങള്‍ കളിച്ച് വളര്‍ന്ന സാഹചര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വെച്ച് നീട്ടിയപ്പോള്‍ കിവികള്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. എന്തായാലും ഇനിയുള്ള മല്‍സരങ്ങള്‍ കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടം പിടിച്ച പിച്ചുകളിലായിരിക്കും എന്നുറപ്പാണ്. കിവികളേ, നിങള്‍ കരുതിയിരിക്കുക