മുൻ ഇന്ത്യൻ പേസറും ദേശീയ സെലക്ടറുമായ സലിൽ അങ്കോള ബംഗ്ലാദേശിനെതിരായ തൻ്റെ ആക്രമണാത്മക കളി ശൈലി പിന്തുടരുന്ന യുവ ബാറ്റർ യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ചു. താരത്തിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് സെലെക്ടർമാർക്ക് ഉറപ്പ് ഇല്ലെങ്കിലും 2022 രഞ്ജി ട്രോഫി സീസണിലേക്ക് താൻ യശസ്വി ജയ്‌സ്വാളിനെ തിരഞ്ഞെടുത്തുവെന്ന് സലിൽ അങ്കോള പറഞ്ഞു.
ഇടംകൈയ്യൻ ബാറ്റർ ദേശീയ ടീമിലേക്ക് കയറുന്നതിന് മുമ്പ് മികച്ച പ്രകടനങ്ങൾ ധാരാളമായി നടത്തി. 2019 ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. 68.80 സ്‌ട്രൈക്ക് റേറ്റ് ഉള്ള റെഡ്-ബോൾ ക്രിക്കറ്റിൽ ജയ്‌സ്വാളിന് 70ന് മുകളിൽ ശരാശരിയുണ്ട്. യശസ്വി ജയ്‌സ്വാളിൻ്റെ ആക്രമണോത്സുകമായ മികവിന് ആധുനിക ക്രിക്കറ്റിൽ ഇപ്പോൾ സ്വീകാര്യതയുണ്ട്. എന്നാൽ അദ്ദേഹം കരിയർ ആരംഭിച്ച സമയത്ത് സ്ഥിതി സമാനമായിരുന്നില്ല.
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രവേശനത്തെ ചോദ്യം ചെയ്ത ചില സെലക്ടർമാർ ഉൾപ്പെടെ, റെഡ്-ബോൾ ക്രിക്കറ്റിന് അദ്ദേഹം അനുയോജ്യനാകുമോ എന്ന് പലരും സംശയിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ലോക്ക്ഡൗൺ നീക്കിയതിന് ശേഷം ജയ്‌സ്വാളിനെ മുംബൈ രഞ്ജി ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്ന് സലിൽ അങ്കോള അനുസ്മരിച്ചു.
“ഒരു സെലക്ടർ എന്ന നിലയിൽ, നിങ്ങളും നിങ്ങളുടെ സഹജാവബോധം അനുസരിച്ചാണ് പോകുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരനിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ട്രീറ്റ് സ്മാർട്ട്‌നസ് അവനുണ്ട്. അത് ജയ്‌സ്വാളിന് ഉണ്ടെന്ന് എനിക്ക് തോന്നി. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ സെലക്ഷൻ (ആ വർഷം മുംബൈ രഞ്ജി ടീമിലേക്ക്” ) പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു- ചിലർക്ക് അവൻ്റെ (ആക്രമണാത്മക) കളി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് തോന്നി,” അങ്കോള പറഞ്ഞു.
“ഈ കുട്ടി എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് ഞാൻ പറഞ്ഞതാണ്. ഭാഗ്യവശാൽ, മറ്റ് രണ്ട് സെലക്ടർമാർ എന്നെ ഇതിൽ പിന്തുണച്ചു, ജയ്‌സ്വാൾ ഞങ്ങൾ ശരിയാണെന്ന് തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
2022 രഞ്ജി ട്രോഫി സീസണിൽ വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 498 റൺസാണ് ജയ്‌സ്വാൾ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനൊപ്പം കളിക്കുമ്പോൾ അദ്ദേഹം മികച്ച ഫോം തുടരുന്നു. ജയ്‌സ്വാൾ ടെസ്റ്റ് ടീമിൽ നിലവിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.