
കൊച്ചി: ഉദ്യോഗാർഥികൾ കാത്തിരുന്ന എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ ഈ തീയതികൾ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ക്ലറിക്കൽ തസ്തികകളിലേക്കുള്ളി പ്രിലിംസ് പരീക്ഷാ തീയതിയാണ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളിലായാണ് ഓണ്‍ലൈൻ പരീക്ഷ നടക്കുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 14,191 ഒഴിവുകളിലേക്കാണ് പരീക്ഷ.
എസ്ബിഐ ക്ലര്‍ക്ക് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 10ന് പുറത്തിറക്കും. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ല്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷമാണ് എസ്ബിഐ തെരഞ്ഞെടുപ്പ് നടക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷയാണ് ഫെബ്രുവരിയിലും മാർച്ച് ആദ്യദിനവുമായി നടക്കുന്നത്. ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളുണ്ടാകും.
കേരളത്തിൽ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഘട്ടം 1: എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദര്‍ശിക്കുക
ഘട്ടം 2: മെയിൻ പേജിൽ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘കരിയേഴ്‌സ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ലോഗിന്‍ വിവരങ്ങൾ നല്‍കി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക
ഘട്ടം 5: അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും
ഘട്ടം 6: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
മാർച്ച് – ഏപ്രിൽ മാസങ്ങളിലായാണ് എസ്ബിഐ ക്ലര്‍ക്ക് മെയിൻ പരീക്ഷ നടക്കുക. ഒബ്‌ജക്‌ടീവ് മാതൃകയിലാണ് ഈ പരീക്ഷ. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പ്രൊബേഷൻ കാലയളാണ്.