
സ്റ്റാർ ഇന്ത്യ ഓപ്പണർ സ്മൃതി മന്ദാനയെ 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. വർഷത്തിലുടനീളം 13 ഇന്നിംഗ്‌സുകളിൽ നിന്ന് 747 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഏകദിനത്തിൽ പുതിയ കരിയർ നിലവാരം സ്ഥാപിച്ചു. ലോറ വോൾവാർഡ് (697), ടാമി ബ്യൂമോണ്ട് (554), ഹെയ്‌ലി മാത്യൂസ് (469) എന്നിവരെ മറികടന്ന് 2024-ലെ വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർമാരിൽ ഒന്നാം സ്ഥാനത്തെത്താൻ സ്‌മൃതിക്ക് സാധിച്ചു.
50 ഓവർ ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ റൺസ് സമാഹരിച്ച വർഷം കൂടിയാണ് സ്‌മൃതിയുടെ കരിയറിൽ കടന്ന് പോയത്. 747 റൺസ് നേടിയ മന്ദാനയുടെ മികച്ച ശരാശരി 57.86 ആയിരുന്നു. കൂടാതെ 95.15 സ്‌ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു. ഇടംകൈയ്യൻ ഓപ്പണർ ഈ വർഷം നാല് ഏകദിന സെഞ്ചുറികളും നേടി വനിതാ ക്രിക്കറ്റിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ ശക്തമായ പ്രകടനത്തോടെയാണ് മന്ദാന വർഷം അവസാനിപ്പിച്ചത്. ഒരു സെഞ്ച്വറി നഷ്ടമായെങ്കിലും രണ്ട് അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്കായി ഒരു പരമ്പര വിജയത്തിൽ നേടിയത്.