ബുംറയെ ഒരു കാരണവശാലും നേരിടരുത്, അവൻ നിങ്ങളെ കൊല്ലും; ഇന്ത്യൻ യുവതാരങ്ങളോട് സുനിൽ ഗവാസ്‌കർ

ബുംറയെ ഒരു കാരണവശാലും നേരിടരുത്, അവൻ നിങ്ങളെ കൊല്ലും; ഇന്ത്യൻ യുവതാരങ്ങളോട് സുനിൽ ഗവാസ്‌കർ

വരാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാൻമാർ പരിശീലനത്തിൽ കഴിയുന്നത്ര വേഗത്തിൽ പന്തെറിയുന്ന ബൗളർമാരെ നേരിടാൻ മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌കർ ഉപദേശിച്ചു. അതേസമയം പരിശീലനത്തിൽ യാതൊരു കാരണവശാലും ജസ്പ്രീത് ബുംറയെ ഇന്ത്യൻ താരങ്ങൾ നേരിടരുതെന്നും അത് അപകടം ആകുമെന്നും മുൻ താരം ഓർമിപ്പിച്ചു.

നവംബർ 22 മുതൽ ഓസ്‌ട്രേലിയയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിൽ ഇന്ത്യ അഞ്ച് ടെസ്റ്റുകൾ കളിക്കും. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഹോം പരമ്പര തോൽവിക്ക് ശേഷം ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച ഗവാസ്‌കർ, ഓസ്‌ട്രേലിയ ടെസ്റ്റുകൾക്കായി കാത്തിരിക്കുക ആണെന്ന് പറയുകയും യുവ ബാറ്റർമാർ സ്വയം വിശ്വസിക്കാനും കഠിനമായി പരിശീലിക്കാനും ഉപദേശിച്ചു.

“നിങ്ങളിൽ തന്നെ വിശ്വസിക്കുക. നിങ്ങൾക്ക് കഴിയുന്നത്ര പരിശീലിക്കുക. ത്രോഡൗണുകൾ നേരിടുന്നതിൽ കുറച്ച് മെറിറ്റ് ഉണ്ടെന്ന് ഞാൻ കരുതുന്നു. വേഗത്തിലുള്ള ബൗളർമാരെ നേരിടുക. ബുംറയെ അല്ല, മറ്റാരെ എങ്കിലും നേരിടുക. ബുംറ ചിലപ്പ്പോൾ നിങ്ങളെ കൊല്ലും. അല്ലാതെ മികച്ച ബോളർമാർ ഉണ്ട്, അവരെ നേരിടുക” ഗവാസ്‌കർ പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഓസ്‌ട്രേലിയയിൽ തുടക്കം ബാറ്റിംഗ് ബുദ്ധിമുട്ടാണ്. ശേഷം പന്ത് സ്വിങ് ചെയ്യുന്നത് കഴിഞ്ഞാൽ ബാറ്റിംഗ് എളുപ്പവും. അതിനാൽ തന്നെ അവിടെ ബാറ്റിംഗ് സൂക്ഷിക്കണം, നന്നായി പരിശീലിക്കണം.’

യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ തുടങ്ങിയ നിരവധി യുവതാരങ്ങൾ സീനിയർ ടെസ്റ്റ് ടീമിനൊപ്പം ആദ്യമായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുമ്പോൾ മുൻ താരം പറഞ്ഞ ഉപദേശത്തിന് പ്രസക്തി കൂടുകയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *