അന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗ്ഗനിർദേശങ്ങൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിലവിലെ ചട്ടങ്ങൾ പാലിച്ച് എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സർക്കാരിനും ആന ഉടമസ്ഥരുടെൻ സംഘടനകൾക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതെ സമയം നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാറമേക്കാവ് ദേവസം അറിയിച്ചു.