വിജയിയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീം; തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള അവസാനതന്ത്രമെന്ന് ഡിഎംകെ; തമിഴക വെട്രി കഴകത്തെ തള്ളി സീമാനും; നയങ്ങള്‍ക്ക് ശരിയല്ലെന്ന് ബിജെപി

വിജയിയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീം; തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള അവസാനതന്ത്രമെന്ന് ഡിഎംകെ; തമിഴക വെട്രി കഴകത്തെ തള്ളി സീമാനും; നയങ്ങള്‍ക്ക് ശരിയല്ലെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനായി ബിജെപി ഇറക്കിയിരിക്കുന്ന ബി ടീമാണ് നടന്‍ വിജയിയുടെ
തമിഴക വെട്രി കഴകം (ടി.വി.കെ.) മെന്ന് ഡിഎംകെ. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നില്‍ ബിജെപിയാണെന്നും ഡിഎംകെ നേതാവും സ്പീക്കറുമായ അപ്പാവു രംഗത്തെത്തി. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്.

പുതുച്ചേരിയിലെ പ്രധാന ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആനന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുണ്ട്. മുമ്പ് രജനികാന്തിനെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ബിജെപി. ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ വിജയ്ക്ക് പിന്നിലും ബിജെപിയാണെന്നും അപ്പാവു പറഞ്ഞു. ു. ടി.വി.കെ. സമ്മേളനത്തില്‍ ബി.ജെ.പിയെ കൂടുതല്‍ വിമര്‍ശിക്കാന്‍ വിജയ് തയ്യാറാകാത്തതിനെ ഡി.എം.കെ. സഖ്യകക്ഷിയായ മനിതനേയ മക്കള്‍ കക്ഷി ചോദ്യം ചെയ്തു.

മുമ്പ് വിജയിയെ അനുകൂലിച്ച നാം തമിഴര്‍ കക്ഷി നേതാവ് സീമാനും ഇപ്പോള്‍ എതിര്‍ചേരിയിലേക്ക് മാറി. സംസ്ഥാന സമ്മേളനത്തില്‍ ആളുകള്‍ കൂടിയെങ്കിലും അത് വോട്ടായി മാറില്ലെന്ന് സീമാന്‍ പറഞ്ഞു. സിനിമ താരങ്ങളെ കാണാന്‍ ആളുകള്‍ എത്തും. അതാണ് ടിവികെ സമ്മേളനത്തില്‍ കണ്ടതെന്നും സീമാന്‍ പറഞ്ഞു.

എന്നാല്‍, വിജയ്യുടെ നയങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് ബിജെപി. നേതാവും കേന്ദ്രമന്ത്രിയുമായ എല്‍ മുരുകന്‍ പറയുന്നത്. ദ്വിഭാഷ പാഠ്യപദ്ധതി അടക്കമുള്ള വിഷയത്തില്‍ വിജയിയുടേത് ശരിയായ നിലപാടല്ല. എന്നാല്‍ ഡിഎംകെയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ചതിനെ വരവേല്‍ക്കുന്നുവെന്നും മുരുകന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *