ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചു; പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലബനാന്‍ പിടിച്ചടക്കാനും നീക്കം; വ്യാപക ബോംബിങ്ങ്

ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചു; പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലബനാന്‍ പിടിച്ചടക്കാനും നീക്കം; വ്യാപക ബോംബിങ്ങ്

ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്നലെ രാത്രി മുതല്‍ പശ്ചിമേഷ്യയിലെ മൂന്നു രാജ്യങ്ങളലില്‍ ഒരേസമയം ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗാസ്സക്ക് പുറമെ ലബനാനിലും യെമനിലും വ്യാപക ബോംബിങ്ങാണ് ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്നത്. മൂന്നിടത്തുമായി ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ലബനനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കൊപ്പം ജനവാസ മേഖലകളിലും ഇന്നലെആക്രമണം നടത്തി. യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം എന്നിവക്ക് നേരെയായിരുന്നു ബോംബുവര്‍ഷം. ഗാസ്സയില്‍ ഹമാസിന്റെ നിരവധി കേന്ദ്രങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. യെമനില്‍ ഹുദൈദ, റാസല്‍ ഇസ്സ തുറമുഖങ്ങളോട് ചേര്‍ന്ന എണ്ണ സംഭരണികളാണ് ബോംബിങ്ങില്‍ തകര്‍ക്കപ്പെട്ടത്. നാലു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസ്സയിലെ ദെയ്ര്‍ അല്‍ബലഹില്‍ നടന്ന ആക്രമണത്തില്‍ നാലു പേരുടെ മരണം ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ, ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 41,615 ആയി. 96,359 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ഇസ്രയേലി സേന ലബനനില്‍ അധിനിവേശത്തിനു തയാറെടുക്കുന്നതായി അമേരിക്കയിലെ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പരിമിതമായ തോതിലായിരിക്കും ഇസ്രേലി സൈനികനീക്കമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനനില്‍ കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *