
ആശാ ഭോസ്‌ലെയുടെ പേരക്കുട്ടി സനായി ഭോസ്‌ലെ തൻ്റെ 23-ാം ജന്മദിനം ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പോലെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾ വളരെ പെട്ടെന്നു തന്നെ പരന്നു. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സനായിയും സിറാജും സോഷ്യൽ മീഡിയയിൽ സത്യാവസ്ഥ പുറത്തുവിട്ടു.
ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഫോട്ടോ വീണ്ടും പങ്കിടുകയും തങ്ങൾ ഒരു ബന്ധത്തിലല്ലെന്ന് ഉറച്ചു പര്യുകയും ചെയ്തു. മുംബൈയിലെ ഒരു റെസ്റ്റോറൻ്റിൽ നടന്ന തൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഫോട്ടോകൾ സനായി പങ്കിട്ടതിന് ശേഷമാണ് കിംവദന്തികൾ ആരംഭിച്ചത്. പാർട്ടിയിൽ മറ്റ് നിരവധി സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെട്ടപ്പോൾ, സിറാജിനൊപ്പമുള്ള അവളുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
സിറാജിനെ കൂടാതെ, തൻ്റെ മുത്തശ്ശി, ആശാ ഭോസ്‌ലെ, ബോളിവുഡ് നടൻ ജാക്കി ഷ്രോഫ്, ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ തുടങ്ങിയവർക്കും ഒപ്പമുള്ള ചിത്രങ്ങളും സനായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൊഫഷണലായി, ഗായികയായ മുത്തശ്ശിയുടെ പാത പിന്തുടരുന്ന സനായി, അടുത്തിടെ കെഹന്ദി ഹേ എന്ന ഗാനം പുറത്തിറക്കിയിരുന്നു.