ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ 2025 മെഗാ ലേലത്തിൽ രണ്ടാമത്തെ ഉയർന്ന പേഴ്‌സുമായി എത്തിയെങ്കിലും ഇതുവരെ ഒരു സെറ്റ് ടീമിനെ ഉണ്ടാക്കിയില്ല എന്നുള്ള വിമർശനം വളരെ ശക്തമാണ്. ഈ ലേലത്തിൽ എങ്കിലും മികച്ച ഒരു ടീമിനെ സെറ്റ് ചെയ്യുമെന്ന് കടുത്ത ആരാധകർ ഉൾപ്പടെ കരുതിയെങ്കിലും ഫലം നിരാശ ആയിരുന്നു. ഒരു ടൂർണമെൻ്റ് വിജയിക്കാൻ ആവശ്യമായ കളിക്കാരെ അവർ വാങ്ങിയില്ല എന്നാണ് ക്രിക്കറ്റ് വിദഗ്ധർ അടക്കം പറയുന്നത്. കെ എൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ് തുടങ്ങി നിരവധി പ്രമുഖർക്ക് പിന്നാലെ ആർസിബി പോയെങ്കിലും അവരെ ഒപ്പമെത്തിക്കാൻ സാധിച്ചില്ല.

മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, ആകാശ് ചോപ്ര, സഞ്ജയ് ബംഗാർ, സുരേഷ് റെയ്ന എന്നിവർ ഫ്രാഞ്ചൈസിയുടെ തന്ത്രങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. സുയാഷ് ശർമ്മയും ക്രുനാൽ പാണ്ഡ്യയുമാണ് നിലവിൽ ടീമിലെ രണ്ട് മുൻനിര സ്പിന്നർമാർ. സുയാഷിന് അനുഭവപരിചയത്തിന്റെ കുറവും ക്രുനാൽ സജീവ ക്രിക്കറ്റിൽ ഇല്ല എന്നുള്ളതും ശ്രദ്ധിക്കണം. ചാഹലും ആർ അശ്വിനും ലേലത്തിൽ ലഭ്യമായിരുന്നുവെങ്കിലും അവരെ സ്വന്തമാക്കുന്നതിൽ ആർസിബി പരാജയപ്പെട്ടു.

താൻ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താത്തതിൽ യൂസി ചാഹൽ സന്തുഷ്ടനാകുമെന്ന് ആകാശ് ചോപ്ര ഞെട്ടിച്ചു. “അവർക്ക് ഒരിക്കൽ കൂടി നല്ല സ്പിന്നർമാരില്ല. ചാഹലിനായി ആർസിബി പോയെങ്കിലും ബിഡ് പാതിവഴിയിൽ ഉപേക്ഷിച്ചു. അശ്വിനെ ലക്ഷ്യമാക്കിയില്ല. അത് വിചിത്രമാണ്. പങ്കാളിയാകാൻ ശരിയായ സ്പിന്നർ ഇല്ലാത്തതിനാൽ യുസ്വേന്ദ്ര ചാഹൽ ബെംഗളൂരുവിലേക്ക് മടങ്ങിയെത്താത്തതിൽ അദ്ദേഹത്തിനും സന്തോഷം കാണും ”ആകാശ് ചോപ്ര പറഞ്ഞു.

രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത ചാഹലിനെ ഐപിഎൽ 2025-ന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് 18 കോടി രൂപയ്ക്ക് വാങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ബൗളറാണ് അദ്ദേഹം, 160 മത്സരങ്ങളിൽ നിന്ന് 22.44 ശരാശരിയിൽ 205 വിക്കറ്റ് വീഴ്ത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *