പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.

തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം സംഭവത്തിൽ നടൻ അല്ലു അർജുൻ അനുശോചനം അറിയിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *