BGT 2024: ആ സൂപ്പർതാരത്തെ ടീമിൽ വേണമെന്ന് ഗംഭീർ, പറ്റില്ലെന്ന് അവർ; ഇന്ത്യൻ ഡ്രസിങ് റൂമിൽ തമ്മിലടി രൂക്ഷം

BGT 2024: ആ സൂപ്പർതാരത്തെ ടീമിൽ വേണമെന്ന് ഗംഭീർ, പറ്റില്ലെന്ന് അവർ; ഇന്ത്യൻ ഡ്രസിങ് റൂമിൽ തമ്മിലടി രൂക്ഷം

ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് നിരാശയിൽ തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ ഇന്ത്യയുടെ പരമ്പര വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച വെറ്ററൻ ബാറ്റർ ചേതേശ്വര് പൂജാരയെ തിരികെ കൊണ്ടുവരണമെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ടിൽ, പൂജാരയെ ടെസ്റ്റ് ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഗംഭീർ ആഗ്രഹിച്ചിരുന്നുവെങ്കിലും സെലക്ടർമാർ നീക്കം നിരസിച്ചു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ പൂജാരയെക്കുറിച്ച് ഗംഭീര് സംസാരിച്ചു. ഫസ്റ്റ് ക്ലാസ് ഫോർമാറ്റിൽ സൗരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന പൂജാര, 2021-23 സൈക്കിളിൽ ഓവലിൽ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലാണ് ഇന്ത്യക്കായി അവസാനമായി കളത്തിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ട് പര്യടനങ്ങളിലും പുജാരയായിരുന്നു ഇന്ത്യൻ വിജയങ്ങളിൽ നിർണായക ശക്തിയായത്.

2018-ലെ പര്യടനത്തിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 521 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പൂജാര ആയിരുന്നു. 2020/21 പര്യടനത്തിൽ ഗാബ ടെസ്റ്റിലെ അദ്ദേഹത്തിന്റെ പോരാട്ടവീര്യവും ആരാധകർ മറക്കാനിടയില്ല. തന്റെ മികച്ച പ്രതിരോധന ശൈലി കൊണ്ട് ഓസ്‌ട്രേലിയക്ക് ഭീഷണി സൃഷ്ടിച്ചിരുന്ന പൂജാരയുടെ അഭാവം ഇത്തവണ നികത്താൻ മറ്റൊരു താരവും ഇന്ത്യൻ നിരയിൽ ഇല്ലായിരുന്നു. ഓസ്‌ട്രേലിയയുടെ മികച്ച അറ്റാക്കിനെ നേരിടുമ്പോൾ ഇന്ത്യ പൂജാരയെ പോലെ ഒരു താരത്തെ മിസ് ചെയ്തന്ന് ഉറപ്പാണ്.

എന്തായാലും ഗംഭീറിന്റെ ആവശ്യം സെലക്ടർമാർ നിരസിക്കുക വഴി ഇന്ത്യൻ ഡ്രസിങ് റൂമിൽ കാര്യങ്ങൾ ഒകെ ശരിയായിട്ടല്ല പോകുന്നതെന്ന് മനസിലാകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *