BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം വിരമിച്ച രവിചന്ദ്രൻ അശ്വിന് നന്ദി അർപ്പിക്കുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അജിങ്ക്യ രഹാനെയെയും ചേതേശ്വര് പൂജാരയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആരാധകർക്ക് അത്ഭുതമായി. തന്റെ ക്യാപ്റ്റൻസിയിൽ കാലയളവിൽ തന്നെ വിരമിച്ച അശ്വിൻ ഇതിഹാസം തന്നെ ആയിരുന്നു എന്നാണ് രോഹിത് പറഞ്ഞത് . ഇന്ത്യൻ ടീമിന് വേണ്ടിയുള്ള പ്രകടനം കണക്കിലെടുത്ത് പൂജാരയെയും രഹാനെയെയും കുറിച്ച് എന്തെങ്കിലും പറയണമെന്ന് മറ്റൊരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

“ഞങ്ങൾ ഒരേ സ്ഥലത്തു നിന്നുള്ളവരായതിനാൽ ഞാനും രഹാനെയും മുംബൈയിൽ ഇടക്ക് കാണാറുണ്ട്. പൂജാര രാജ്‌കോട്ടിൽ എവിടെയോ ഒളിച്ചിരിക്കുകയാണെങ്കിലും ഞങ്ങൾ ചിലപ്പോൾ കണ്ടുമുട്ടാറുണ്ട്. അശ്വിനും ഞങ്ങളുടെ ചുറ്റുമുണ്ടാകും, ഞങ്ങൾക്ക് അത് ആവശ്യമാണ്. അദ്ദേഹം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൻ്റെ ഭാഗമാകില്ല, പക്ഷേ ഭാവിയിൽ മറ്റെവിടെ എങ്കിലും ഒകെ മീറ്റിംഗിൽ ഞങ്ങൾ തമ്മിൽ കാണും ”രോഹിത് പറഞ്ഞു.

സജീവമായ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്( പൂജാര, രഹാനെ) താൻ വിരമിച്ചവർക്ക് പറയുന്നത് പോലെ നന്ദി അർപ്പിക്കുന്നത് തെറ്റായിപ്പോയെന്ന് മനസ്സിലാക്കിയ അദ്ദേഹം തൻ്റെ ഉത്തരം വ്യക്തമാക്കി. “രഹാനെയും പൂജാരയും ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, നിങ്ങൾ എന്നെ കുഴപ്പത്തിലാക്കും. അവർ ഇപ്പോൾ ഇവിടെയില്ല, പക്ഷേ അവർക്കായി വാതിലുകൾ എപ്പോഴും തുറന്നിരിക്കുന്നു. നിങ്ങൾ എന്നെ കൊല്ലും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

റെഡ്-ബോൾ ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റാർ ബാറ്റർമാരെ ദേശീയ ടീമിൽ നിന്ന് പുറത്താക്കി. ആഭ്യന്തര ക്രിക്കറ്റിൽ അജിങ്ക്യ രഹാനെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്, എന്നാൽ അടുത്ത കാലത്തായി പൂജാര അത്ര മികച്ച ഫോമിൽ അല്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *