BGT 2024: “കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം”; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024: “കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം”; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം വിജയിച്ച ഇന്ത്യക്ക് ടൂർണമെന്റിൽ ഉടനീളം ആ ഫോം തുടരാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഗാബ്ബയിൽ നടന്ന മൂന്നാം ടെസ്റ്റ് മഴ കാരണം സമനിലയിൽ കലാശിച്ചത് കൊണ്ട് ടൂർണമെന്റ് 1-1 എന്ന നിലയിലാണ്.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ മാത്രമാണ് വിരാട് കോഹ്ലി സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചത്. എന്നാൽ അതിന് ശേഷം നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി വിരാട് നേടിയത് 26 ,11 എന്നി ടോട്ടൽ സ്കോറുകളാണ്. മെൽബണിൽ നടക്കാൻ പോകുന്ന നാലാം ടെസ്റ്റിൽ വിരാട് കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സഞ്ജയ് ബംഗാർ.

സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ:

“ഒരു ബാറ്റർ എന്ന നിലയിൽ വിരാട് സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. ബാറ്റിംഗിന് ഇറങ്ങുമ്പോൾ കുറച്ച് അധികം സമയം കളിക്കളത്തിൽ നിൽക്കുന്ന തലത്തിലുള്ള പ്രകടനം കാഴ്ച വെക്കുക. ബോളർ നിങ്ങളുടെ അടുത്തേക്ക് വരട്ടെ, നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്ന തലത്തിലുള്ള പ്രകടനം ഒരിക്കലും കാഴ്ച വെക്കരുത്. അങ്ങനെ ചെയ്യുന്നതാണ് ഒരു വലിയ കളിക്കാരന്റെ അടയാളം”

സഞ്ജയ് ബംഗാർ തുടർന്നു:


“മെൽബണിൽ വിരാട് കോഹ്‌ലിക്ക് ഒരുപാട് ഓർമ്മകൾ ഉണ്ട്. അവന്റെ ബാറ്റിംഗ് കാണാൻ വേണ്ടിയാണ് ഓസ്‌ട്രേലിയൻ ആരാധകർ ഗ്രൗണ്ടിലേക്ക് വരുന്നത് തന്നെ. വിരാട് ഒരു ഷോമാനാണ്. ഏത് ഒരു താരത്തിനും മികച്ച ഒരു വേദി വേണം, മെൽബൺ അങ്ങനത്തെ ഒരു വേദി ആണ്. വിരാടിന് തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ സാധിക്കുന്ന വേദി” സഞ്ജയ് ബംഗാർ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *