ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് കങ്കാരു പട. ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാണെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും പൂർണ ആധിപത്യത്തിൽ ഉള്ളത് ഓസ്‌ട്രേലിയ തന്നെയാണ്. 445 റൺസ് ആണ് അവർ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്തത്.
രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസമായ മാത്യു ഹൈഡൻ. വിരാട് കോഹ്ലി ഉണ്ടാക്കിയെടുത്ത പാരമ്പര്യം രോഹിത് ശർമ്മയാണ് നശിപ്പിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
മാത്യു ഹൈഡൻ പറയുന്നത് ഇങ്ങനെ:
” എനിക്ക് ഇപ്പോഴുള്ള ഇന്ത്യൻ ടീമിന്റെ അവസ്ഥയെ കുറിച്ച് നിരാശയാണ് ഉള്ളത്. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ അടുപ്പിച്ച് അഞ്ച് തവണ അവരായിരുന്നു ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. 7 വർഷം കൊണ്ട് കോഹ്ലി നേടിയെടുത്ത പാരമ്പര്യമാണ് ഇന്നത്തെ ഇന്ത്യൻ ടീം. രോഹിതിന്റെ കീഴിൽ അത് നശിക്കപ്പെടുകയാണ്. അങ്ങനെ ചെയ്യരുത്” മാത്യു ഹൈഡൻ പറഞ്ഞു.