![](https://tv21online.com/wp-content/uploads/2024/12/wx-1200x630.jpg-1024x538.webp)
ബോഡറർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് അപായ സൂചനയുമായി വന്ന ഓസ്‌ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസിന് മാസ്സ് മറുപടി നൽകി ഇന്ത്യൻ യുവ താരം ശുഭ്മാൻ ഗിൽ. ആദ്യ ടെസ്റ്റിൽ ഗംഭീര വിജയം കൈവരിച്ചെങ്കിലും രണ്ടാം ടെസ്റ്റിൽ നാണംകെട്ട പരാജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. അതിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നതിലുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
പാറ്റ് കമ്മിൻസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ:
“രണ്ടാം ടെസ്റ്റിന് സമാനമായി ബൗൺസും ഷോർട്ട് ബോളുകളും ഇന്ത്യൻ താരങ്ങൾ നേരിടേണ്ടി വരും. ഇത്തരം പന്തുകൾ ബാറ്റർമാർക്ക് പ്രതിസന്ധിയാകുന്നെങ്കിൽ തീർച്ചയായും അതാവും ഓസ്ട്രേലിയൻ ടീമിന്റെ പ്ലാൻ എ. ഈ പദ്ധതി അഡലെയ്ഡിൽ വിജയിച്ചു. അതുകൊണ്ട് മൂന്നാം ടെസ്റ്റിലും ഈ പദ്ധതി നടപ്പിലാക്കും. അതുപോലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒരു പ്ലാൻ ബി ഉണ്ടാകും” പാറ്റ് കമ്മിൻസ് പറഞ്ഞു.
എന്നാൽ അതിന് മറുപടിയുമായി ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:
“ഒരു മുൻനിര വിക്കറ്റ് ഒഴികെ മറ്റെല്ലാം ടെയ്ല്‍ എന്‍ഡര്‍മാര്‍ക്കെതിരെ ഷോര്‍ട്ട് ബോളിലാണ് അദ്ദേഹത്തിന്റെ ഷോര്‍ട്ട് ബോള്‍ പ്ലാന്‍ വിജയിച്ചത്. അതുകൊണ്ടുതന്നെ കമ്മിന്‍സ് ഏത് വിജയത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അറിയില്ല” ശുഭ്മാൻ ഗിൽ പറഞ്ഞു.
ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ മത്സരങ്ങളും വിജയിക്കണം. രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.