നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ ബദറുദീൻ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിഎതിർകക്ഷിയായ ജൂനിയർ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ടു ലക്ഷമാണ് ഫീസ് എന്നു പറഞ്ഞു. എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബി പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു.
Posted inKERALAM
അമ്മയിലെ അംഗത്വത്തിന് അഡ്ജസ്റ്റ്മെന്റ്; ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Tags:
ada derana newsbangla news todaybangla tv newsbangladesh newsbreaking newscyclone dana newscyclone newsderana newsenglish newshiru newshiru news 9.55hiru news livehiru news todayhiru tv newshiru tv news livejamuna newslatest bangladeshi newslatest newslatest news todaylive newsnewsnews 2024news ada derananews derananews nownews sri lankanews todaysinhala newssri lanka newstop newstv news
Last updated on October 24, 2024