31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.11 ജില്ലകളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 61.87 ശതമാനം പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേ‍ർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ​ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരത്ത് വെള്ളറട, കരിക്കാമന്‍കോട് (19) എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം – വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂര്‍ തെറ്റിമുറി (5), ഏരൂര്‍ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കല്‍ വടക്ക് (22), ചടയമംഗലം പൂങ്കോട് (5) എന്നീ വാർഡുകളിലും, ആലപ്പുഴ – ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂര്‍ എരുവ (12) എന്നെ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ടയിലെ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂര്‍ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12) എന്നീ വാർഡുകളിലും, കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3), ഇടുക്കി – ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂര്‍ പന്നൂര്‍ (9) വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് (41), ചൊവ്വന്നൂര്‍ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9), പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിന്‍ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂര്‍ കോളോട് (13), മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18), കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18), കണ്ണൂര്‍: മാടായി മാടായി (6), കണിച്ചാര്‍ ചെങ്ങോം (6) എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *