മദ്യപിച്ച് അമിതവേഗത്തില്‍ നഗരത്തിലൂടെ കാറോടിച്ചു; നടന്‍ ഗണപതി പൊലീസ് പിടിയില്‍

മദ്യപിച്ച് അമിതവേഗത്തില്‍ നഗരത്തിലൂടെ കാറോടിച്ചു; നടന്‍ ഗണപതി പൊലീസ് പിടിയില്‍

മദ്യപിച്ച് അപകടകരമാവും വിധം അമിത വേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിക്കെതിരെ പൊലീസ് കേസെടുത്തു. കളമശേരി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ അപകടകരമാംവിധം കാര്‍ ഓടിച്ചുവരുന്നതായ വിവരം ലഭിച്ചതനുസരിച്ച് കാര്‍ തടയുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ഗണപതി മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. നടനെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *