ആശ്വസിക്കാൻ വകയുണ്ട്; സ്വർണവിലയിൽ കുറവ്, വെള്ളിവിലയിലും മാറ്റം

ആശ്വസിക്കാൻ വകയുണ്ട്; സ്വർണവിലയിൽ കുറവ്, വെള്ളിവിലയിലും മാറ്റം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 56,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,090 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിൻ്റെ വില 7,735 രൂപയുമാണ്.

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ മാറ്റങ്ങളാണ് കഴിഞ്ഞ മാസം സ്വർണവിലയിൽ ഉണ്ടായത്. നവംബർ 11 വരെ സ്വർണ വിലയിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടായത്. അതിനുശേഷം സ്വർണവില കുറഞ്ഞിരുന്നു.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് നവംബർ 17 നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 55,480 രൂപയായിരുന്നു. ഡിസംബർ ആദ്യവാരത്തോടെ തന്നെ സ്വർണ വിലയിൽ വീണ്ടും കുറവുണ്ടാകുമെന്നാണ് ആഗോളവിപണിയിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം ഇന്നത്തെ വെളളിവില സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 99.50 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 99,500 രൂപയുമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *