അയാള്‍ ഇപ്പോഴും പലര്‍ക്കും അഹങ്കാരിയാണ്, ഓവര്‍ ഷോ കാട്ടുന്ന ഷോ മാന്‍ ആണ്, പക്ഷേ…

അയാള്‍ ഇപ്പോഴും പലര്‍ക്കും അഹങ്കാരിയാണ്, ഓവര്‍ ഷോ കാട്ടുന്ന ഷോ മാന്‍ ആണ്, പക്ഷേ…

2024 ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നേരിടേണ്ടി വന്നിട്ടുള്ള അങ്ങേയറ്റത്തെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്ന പ്ലേയര്‍. ടോസ് ഇടാന്‍ ഹാര്‍ദിക്ക് എന്ന മുംബൈ ക്യാപ്റ്റനെ കാണികള്‍ കൂവി വിളിച്ചപ്പോള്‍ കമന്റേറ്റര്‍ക്ക് കാണികളോട് ‘ബീഹെവ് ‘എന്ന് പറയേണ്ടി വരെ വന്ന കാഴ്ച്ച.

ഇത്രയുമൊക്കെ പരിഹാസങ്ങളും അവ മൂലമുള്ള കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുമായി ആണ് ഹാര്‍ദിക് ഇന്ത്യക്കായി ടി20 വേള്‍ഡ് കപ്പിന് ഇറങ്ങിയത്. ഇന്ത്യന്‍ നീല ജേഴ്സിയില്‍ ആ സമ്മര്‍ദ്ദങ്ങള്‍ എല്ലാം ഹാര്‍ദിക്ക് തന്റെ വിലപ്പെട്ട അവസരങ്ങളായി മാറ്റി ഇന്ത്യക്കായി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത് തന്റെ വിമര്‍ശകരുടെ വായ് അടപ്പിച്ചു.

അതെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഒരു ചുണകുട്ടി ആയിരുന്നു. ടീം ഇന്ത്യ ടി20 വേള്‍ഡ് കപ്പുമായി മുംബൈയില്‍ വന്ന് ഇറങ്ങിയപ്പോള്‍ ആ കിരീടം തന്റെ കൈയില്‍ പിടിച്ച് കാണിക്കളെ ഉയര്‍ത്തി കാണിച്ചതും മറ്റാരും ആയിരുന്നില്ല, ദി ഹീറോയിക്ക് ഹാര്‍ദിക് എന്‍ട്രി.

വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് നേട്ടത്തിന്റെ വിജയാഘോഷത്തിനിടയില്‍ ഹാര്‍ദിക്കിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ഉള്ള നിലക്കാത്ത ആ കരഘോഷം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഒരു രോമാഞ്ചിഫിക്കേഷന്‍ മൊമെന്റ് ആണ്. അയാള്‍ ഇപ്പോഴും പലര്‍ക്കും അഹങ്കാരിയാണ്, ഓവര്‍ ഷോ കാട്ടുന്ന ഷോ മാന്‍ ആണ്. പക്ഷേ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഹങ്കാരമായി മാറി കഴിഞ്ഞിരിക്കുന്നു. Happy Birthday Kung fu Pandya.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *