
ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഒരു ടീമിന്റെ ഒരിന്നിങ്‌സിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് തൂക്കിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് നന്നായി.
ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് സീരിസോടെ കുറച്ച് തലക്കനം കേറിയത് കൊണ്ടുള്ള ഒരു തീരുമാനമായിരിക്കണം ടോസ് നേടിയുള്ള ബാറ്റിങ്. കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല….
BGT യില്‍ കളിക്കാന്‍ ഇറങ്ങുമ്പോ അണ്ടര്‍ഡോഗ്‌സ് ആയി ഇറങ്ങാന്‍ ഇത് സഹായിക്കും. ദ്രാവിഡും ശേഷം പൂജാരയും കളിച്ച് ഒഴിഞ്ഞ നമ്പര്‍ 3 യില്‍ ഗില്ലോ റിപ്ലേസ്‌മെന്റ് ആയി കോഹ്ലിയോ അല്ല വരേണ്ടത് എന്ന് ഈ മല്‍സരത്തോടെ ക്ലിയറായിട്ടുണ്ടാകും എന്നും വിശ്വസിക്കുന്നു.