ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഞായറാഴ്ച ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുകയാണ്. ഗ്വാളിയോര്‍ ആദ്യമായി ഒരു T20 മല്‍സരം ഹോസ്റ്റ് ചെയ്യുകയാണ്. ഇന്ത്യ അവസാനമായി ഇവിടെ കളിച്ച ഏകദിന മല്‍സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇത്തവണയും ഒരു ബാറ്റിങ് പിച്ച് തന്നെയാകും ഒരുക്കപ്പെടുക. സ്പിന്നര്‍മാര്‍രെയും ട്രഡീഷനല്‍ ആയി സപ്പോര്‍ട്ട് ചെയ്യുന്ന പിച്ചാണ് മാധവ് റാവു സിന്ധ്യ സ്റ്റേഡിയത്തിലേത്..

സഞ്ജുവിന് ഇതൊരു സുവര്‍ണ്ണാവസരമാണ്. ടി20 ഇന്റര്‍നാഷണലില്‍ കെഎല്‍ രാഹുലൊഴികെ ഇന്ത്യ പരീക്ഷിച്ച എല്ലാ വിക്കറ്റ് കീപ്പര്‍മാരും ബാറ്റര്‍ എന്നരീതിയില്‍ പരാജയമായിരുന്നു. ഇഷാന്‍ കിഷന്‍ കുറച്ച് കളികള്‍ ഭേദമായിരുന്നെങ്കിലും മാനേജ്‌മെന്റുമായുള്ള ഉടക്കിന്റെ പേരില്‍ നാഷണല്‍ ടീമില്‍ നിന്നും പുറത്താണ്. കെഎല്‍ രാഹുലിനേയും മാറ്റി നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതോടെ ടി20 യില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഒരു അവസരമാണ് സഞ്ജുവിന് വരുന്നത്..

തുടക്കത്തില്‍ സ്‌ട്രോക്ക് മേക്കിങ് എളുപ്പ മാകുകയും പിന്നീട് സ്ലോ ആകുകയും ചെയ്യുന്ന പിച്ചില്‍ ഓപ്പണിങ് ബാറ്റിങ്ങിന് സഞ്ജുവിന് അവസരമൊരുങ്ങും. ഏറ്റവും ബെസ്റ്റ് കണ്ടീഷനില്‍ ബാറ്റ് ചെയ്യാന്‍ കിട്ടുന്നത് മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് തേടാനിടയില്ല..

അഭിഷേക്, സഞ്ജു, സൂര്യ, ഹാര്‍ദ്ദിക്, പരാഗ്, റിങ്കു , ദുബെ , സുന്ദര്‍, ബിഷ്‌ണോയി , അര്‍ഷദീപ്, ഹര്‍ഷിത് റാണ…. മിക്കവാറും ഇതായിരിക്കും ആദ്യ T20യിലെ പ്ലേയിങ് ഇലവന്‍ എങ്കിലും ദുബെക്ക് പകരം നിതീഷ് കുമാറും ഹര്‍ഷിതിന് പകരം മായങ്ക് യാദവും ഇലവനില്‍ വരുന്നതിനോടാണ് എനിക്ക് വ്യക്തിപരമായി താല്‍പര്യം

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *