മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ജനപ്രിയ കമൻ്റേറ്ററുമായ ആകാശ് ചോപ്ര വരാനിരിക്കുന്ന ഐപിഎൽ 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ (ആർസിബി) നിലനിർത്തൽ തന്ത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വിശകലനത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ താരനിബിഡമായ ടീമിൻ്റെ സമ്പൂർണ പുനരുദ്ധാരണം ചോപ്ര നിർദ്ദേശിച്ചു. ആരാധകരുടെ പ്രിയപ്പെട്ട ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്ന് കുറച്ച് കളിക്കാരെ മാത്രം നിലനിർത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.
ആദ്യ തിരഞ്ഞെടുപ്പായി എന്തായാലും സൂപ്പർ താരം വിരാട് കോഹ്‌ലി തന്നെ വരുമെന്നും അദ്ദേഹം പറഞ്ഞു. ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ ഇങ്ങനെ പറഞ്ഞു: “ആദ്യം 18 കോടി നിലനിർത്തൽ, ഒരു സംശയവുമില്ലാതെ, അത് വിരാട് കോലി തന്നെയായിരിക്കണം. കാരണം ആർസിബി കോഹ്‌ലിക്കും കോഹ്‌ലി ആർസിബിക്കും തുല്യമാണ്. അതുതന്നെയാണ്. രണ്ടാമത്തെ നിലനിർത്തലിൽ, 14 കോടി നിലനിർത്തൽ ആയതിനാൽ, എൻ്റെ വ്യക്തിപരമായ വോട്ട് കാമറൂൺ ഗ്രീനിനാണ്.
അവൻ വളരെ ശക്തനായ കളിക്കാരനാണ്. ഞങ്ങൾ അത് ശരിയായി പ്രവർത്തിപ്പിച്ചാൽ, ഫീൽഡിൽ അവനുള്ള കഴിവുകൾ ഉപയോഗിച്ച്, ഞാൻ അവനെ നിലനിർത്തും. അദ്ദേഹം ബോളും ചെയ്യും . കൂടാതെ അദ്ദേഹത്തിന് ഒരു മികച്ച ഭാവിയുണ്ട്. എൻ്റെ മൂന്നാമത്തെ ചോയ്‌സ് രജത് പാട്ടിദാർ ആയിരിക്കും. ഫാഫ് ഡു പ്ലെസിസിനെയും ഗ്ലെൻ മാക്സ്വെല്ലിനെയും കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.
നാലാമത്തെ നിലനിർത്താൻ 18 കോടിയാണ്,എന്നതിനാൽ സിറാജിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. അവൻ പോകട്ടെ ആകാശ് ദീപും പോകട്ടെ. ബോളർമാർ ആരെയും നിലനിർത്തേണ്ട. അൺക്യാപ്പ് ചെയ്യപ്പെടാത്ത ഒരു കളിക്കാരൻ മാത്രമേയുള്ളൂ, അവനു വേണ്ടി മാത്രം 4 കോടി രൂപ ചിലവഴിക്കും, അത് യാഷ് ദയാൽ ആണ്. യാഷ് ദയാലിനെ 4 കോടിയിൽ നിർത്തുമെന്ന് ആകാശ് ചോപ്ര കരുതുന്നു.