“സ്റ്റാർക്കിനെ ഒകെ എന്റെ പീക്കിൽ പോലും വെല്ലുവിളിക്കാനുള്ള തന്റേടം എനിക്ക് ഉണ്ടായിരുന്നില്ല” ആദ്യ ടെസ്റ്റിൽ ജയ്‌സ്വാൾ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്ത വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക് പറഞ്ഞ വാക്കുകളായിരുന്നു. എന്തായാലും കുക്ക് പറഞ്ഞത് എന്താണെന്നുള്ളതും അതിന്റെ കാരണം എന്താണെന്നുള്ളതും ഇന്ന് ജയ്‌സ്വാളിന് മനസിലായി. ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ഹീറോ ജയ്‌സ്വാളിനെ രണ്ടാം ടെസ്റ്റിന്റെ ആദ്യ പന്തിൽ തന്നെ പൂജ്യനായി മടക്കി പ്രതികാരം അടക്കിയിരിക്കുകയാണ് സ്റ്റാർക്ക് ഇപ്പോൾ.
മൂടിക്കെട്ടിയ അന്തരീക്ഷത്തിലും പിങ്ക് ബോള് ടെസ്റ്റിന്റെ ആനുകൂല്യം എടുക്കാൻ രോഹിത് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. തന്റെ പന്തിന് സ്പീഡ് കുറവാണ് എന്ന് പറഞ്ഞ് കളിയാക്കിയ ജയ്‌സ്വാളിനെ മുന്നിൽ കിട്ടിയ സ്റ്റാർക്ക് എന്തായാലും തുടക്കം തന്നെ പ്രതികാരം തീർത്തു. തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആദ്യ പന്തിൽ തന്നെ ഒരു മികച്ച പന്തിൽ ജയ്‌സ്വാളിനെ സ്റ്റാർക്ക് സ്റ്റമ്പിന് മുന്നിൽ കുടുക്കി. തൻറെ വെല്ലുവിളിക്കാൻ നീ ആയിട്ടില്ല എന്ന മട്ടിൽ ഉള്ള ആഘോഷമാണ് സ്റ്റാർക്ക് നടത്തിയതും.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ 161 റൺസ് നേടിയാണ് ഓസ്‌ട്രേലിയയെ വിറപ്പിച്ചത്. എന്തായാലും അതുപോലെ തന്നെ ഈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ താരം പ്രതികാരം ചെയ്തിരിക്കും എന്ന് തന്നെയാണ് വരുന്ന കമെന്റുകൾ ഒകെ.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഉണ്ടായിരുവുന്ന ദേവദത്ത് പടിക്കൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർക്കു സ്ഥാനം നഷ്ടമായപ്പോൾ പകരം നായകൻ രോഹിതും രവിചന്ദ്രൻ അശ്വിനും ടീമിലെത്തി.