റെസ്റ്റ് വേണ്ടിവരുമോ? ചാമ്പ്യൻസ് ട്രോഫി കളിക്കുമോ? ഒടുവിൽ എല്ലാത്തിനും ഉത്തരവുമായി ബുംറ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

റെസ്റ്റ് വേണ്ടിവരുമോ? ചാമ്പ്യൻസ് ട്രോഫി കളിക്കുമോ? ഒടുവിൽ എല്ലാത്തിനും ഉത്തരവുമായി ബുംറ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടി ആയിരുന്നു. മത്സരത്തിൽ പന്തെറിയുന്നതിനിടെ അദ്ദേഹത്തിന് പുറംവേദന അനുഭവപ്പെടുകയും റിസ്‌ക്കുകൾ ഒഴിവാക്കാൻ പിന്നീട് പന്തെറിയാതിരിക്കുകയും ആയിരുന്നു. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ ബുംറയുടെ അഭാവം അതിനൊരു കാരണമായി എന്ന് ആരാധകരിൽ ചിലർ പറഞ്ഞിരുന്നു.

ഇന്ത്യക്ക് വലിയ മത്സരങ്ങൾ വരാനിരിക്കെ ഏറ്റവും പ്രധാനപ്പെട്ട ബോളർ ആയ ബുംറ ഇല്ലെങ്കിൽ അത് ശരിയാകില്ല എന്ന് അറിയാവുന്ന ബിസിസിഐ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ചാമ്പ്യൻസ് ട്രോഫിയിലും മിക്കവാറും ബുംറ കളിക്കില്ല എന്ന റൂമറിലേക്ക് ആളുകളെ ഇത് എത്തിക്കുകയും ചെയ്തു.

എന്തായാലും ബുംറ തന്നെ തന്റെ പരിക്കിന്റെ അപ്‌ഡേഷൻ ആരാധകർക്ക് നൽകി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തൻ്റെ പരിക്കിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഒരു എക്സ് പേജിനെ അദ്ദേഹം പരിഹസിച്ചു. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറ ഉണ്ടാകില്ല എന്ന വാർത്തയാണ് പ്രമുഖ പേജുകളിൽ ഒന്ന് നൽകിയ വാർത്ത.

ബുംറ നൽകിയ മറുപടി ഇങ്ങനെയാണ്:

“വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എളുപ്പമാണെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെ ചിരിപ്പിച്ചു . സ്രോതസ്സുകൾ വിശ്വസനീയമല്ല, ബുംറ തൻ്റെ എക്‌സ് അക്കൗണ്ടിൽ മറുപടിയായി എഴുതി. എന്തായാലും ബൂമിന്റെ മറുപടി കിട്ടിയതോടെ ട്വീറ്റ് പിൻവലിച്ച് പ്രമുഖൻ പിൻവലിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയതിന് ബുംറ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ഡിസംബറിലെ പ്ലെയർ ഓഫ് ദ മന്ത് അവാർഡും ഐസിസി അദ്ദേഹത്തിന് നൽകി.

എന്തായാലും ബുംറ ചാമ്പ്യൻസ് ട്രോഫി കളിച്ചാൽ അത് ഇന്ത്യക്ക് നൽകുന്ന ഊർജം വലുതായിരിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *