മഴക്കെടുതി വിലയിരുത്താന്‍ കാറില്‍ നിന്ന് ഇറങ്ങാതെ മന്ത്രി; ചെളിവാരിയെറിഞ്ഞ് കെ പൊന്‍മുടിയെ ജനങ്ങള്‍ പുറത്തിറക്കി; ശക്തമായ പ്രതിഷേധം; പ്രതികരിക്കാതെ ഡിഎംകെ

മഴക്കെടുതി വിലയിരുത്താന്‍ കാറില്‍ നിന്ന് ഇറങ്ങാതെ മന്ത്രി; ചെളിവാരിയെറിഞ്ഞ് കെ പൊന്‍മുടിയെ ജനങ്ങള്‍ പുറത്തിറക്കി; ശക്തമായ പ്രതിഷേധം; പ്രതികരിക്കാതെ ഡിഎംകെ

തമിഴ്‌നാട്ടിലെ മഴക്കെടുതി വിലയിരുത്തുന്നതിനിടെ മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു ജനങ്ങളുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം.
വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു.

വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്.
മുന്‍ എംപിയായ മകന്‍ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഡിഎംകെ പ്രതികരിച്ചിട്ടില്ല.

തമിഴ്നാട്ടില്‍ വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ 15-ല്‍ ഏറെ ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചെന്നൈയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങള്‍ ആരോപിച്ചു. പൊന്മുടിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഡിഎംകെക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് ഡിഎംകെയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. ചെന്നൈയ്ക്കപ്പുറമുള്ള ജില്ലകളിലെ മഴക്കെടുതി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അണ്ണാമലൈ വിമര്‍ശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *