‘ഒഴിയാൻ തയാർ’; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

‘ഒഴിയാൻ തയാർ’; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ ബിജെപിയുടെ വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ബിജെപിയുടെ എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളിൽ നിന്നായി വിമ‍ർശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം.

2016 ൽ ശോഭ സുരേന്ദ്രൻ നേടിയ നാൽപ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങിയത്. അതേസമയം ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.

കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സുരേന്ദ്രൻറെ ആവശ്യം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *