മോഷണം പോയത് ഒരു കോടി രൂപയും 300 പവനും, കവർന്നത് അയൽവാസി; വളപട്ടണം കവർച്ചാ കേസിലെ പ്രതി പിടിയിൽ

മോഷണം പോയത് ഒരു കോടി രൂപയും 300 പവനും, കവർന്നത് അയൽവാസി; വളപട്ടണം കവർച്ചാ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീടിൻ്റെ അയൽവാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വർണവും പണവും പരാതിയിൽ നിന്നും കണ്ടെടുത്തു.

അരിവ്യാപാരിയായ മന്ന അഷ്‌റഫിന്റെ വീട്ടിൽ നിന്നുമാണ് ഒരു കോടി രൂപയും 300 പവനുമാണ് പ്രതി കവർന്നത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്.

സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന് മോഷണം നടത്തിയത്. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ച പൊലീസ് പ്രതിയായ ലിജീഷിനെ പിടികൂടുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *