
ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻ എസ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പടുത്തി മികച്ച പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കേരളത്തിന് വേണ്ടി ക്വാം പെപ്ര 67 ആം മിനിറ്റിൽ നോവ സാദോയുടെ അസിസ്റ്റിൽ സമനില ഗോൾ നേടുകയും, ജീസസ് ജിമെനെസ് 75 ആം മിനിറ്റിൽ എച് എൻ സിംഗിന്റെ അസിസ്റ്റിൽ വിജയ ഗോൾ നേടുകയും ചെയ്തു.
എന്നാൽ ഇന്നലെ മത്സരത്തിൽ ഒട്ടും പ്രതീക്ഷികാതെയുള്ള സംഭവവികാസങ്ങളാണ് നടന്നത്. മത്സരം കാണാൻ വന്ന ആരാധകർ തമ്മിൽ സ്റ്റേഡിയത്തിൽ അടിയായി. ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയുകയും ഇറങ്ങി ചെല്ലാൻ മുതിരുകയും ചെയ്തു. സംഭവത്തെ തുടർന്ന് കുറച്ച് നേരത്തേക്ക് മത്സരം നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായി. ആദ്യം ലീഡ് ചെയ്ത മുഹമ്മദൻ പിന്നീട് വഴങ്ങിയ രണ്ട് ഗോളുകൾ കാരണം ആരാധകർ നിരാശയിലായിരുന്നു.
ആരാധകർക്ക് ദേഷ്യം വരാനുള്ള പ്രധാന കാരണം അവസാന നിമിഷം റഫറി മുഹമ്മദൻ എസ് സിക്ക് അനുകൂലമായ പെനാൽറ്റി വിളിക്കാതെ ഇരുന്നതും കൊണ്ട് കൂടിയാണ്. എന്തായാലും ആരാധകർ കളത്തിലേക്ക് ഇറങ്ങി ചെല്ലാൻ മുതിർന്നത് കൊണ്ടും, കുപ്പികൾ കളത്തിലേക്ക് വലിച്ചെറിഞ്ഞതും കൊണ്ടാണ് കുറച്ച് മിനിറ്റുകൾ കളി നിർത്തി വെക്കേണ്ട അവസ്ഥ വന്നത്.
മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് കേരള തന്നെയായിരുന്നു. 10 ഷോട്ടുകളാണ് അവർ എതിർ ടീമായ മുഹമ്മദൻ എസ് സിക്ക്
നേരെ അടിച്ചത്. അതിൽ രണ്ടെണം ലക്ഷ്യത്തിൽ എത്തിക്കാൻ താരങ്ങൾക്ക് സാധിച്ചു. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് മുഹമ്മദൻ താരങ്ങൾ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരയുടെ മുൻപിൽ അടിയറവ് പറയേണ്ടി വന്നു.