മാവൂർ തെങ്ങിലക്കടവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ട്രക്കിൽ ഇടിക്കുകയായിരുന്നു.
“കൂട്ടിയിടിയെത്തുടർന്ന് ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു.” പ്രദേശവാസിയായ രജിത്ത് മാവൂർ പറഞ്ഞു. പരിക്കേറ്റവർ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. ബസ് ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. “ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ കൂടുതൽ അന്വേഷണം നടക്കുന്നു.” മാവൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.