വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന ‘സ്മാർട്ട് സിറ്റി’ പദ്ധതിയെ എൽഡിഎഫ് സർക്കാർ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
വലിയ സംരംഭങ്ങളോടുള്ള എൽഡിഎഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം സ്മാര്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ലെന്നും അതിനെ കൊല്ലാകൊല ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാർട്ട് സിറ്റി എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.