“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. അടുപ്പിച്ച് അഞ്ച് മത്സരങ്ങളാണ് അവർ തോൽവി ഏറ്റുവാങ്ങിയത്. കൂടാതെ ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ പിന്നീട് ഫെയെനൂർദ് 3 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് സമനില പിടിച്ചെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങൾ തോൽക്കുകയും, ഒരെണ്ണം സമനില വഴങ്ങുകയും ചെയ്തതോടെ ഒരുപാട് വിമർശനങ്ങളുമായി ആരാധകർ രംഗത്ത് എത്തുകയാണ്. മൂന്നു ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും ടീം സമനില വഴങ്ങിയതിൽ പരിശീലകനായ പെപ് വളരെയധികം പ്രകോപിതനായിരുന്നു. ആ ദേഷ്യത്തിൽ പെപ് സ്വയം മുഖത്ത് ഒരു മുറിവ് ഏൽപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂക്കിലായിരുന്നു സ്വയം മുറിവ് ഏൽപ്പിച്ചത്. കൂടാതെ മുഖത്ത് പലസ്ഥലങ്ങളിലും പാടുകൾ ഉണ്ടായിരുന്നു. വളരെ ദേഷ്യത്തോടുകൂടി മുഖം മാന്തി പൊളിച്ചതിന്റെ ലക്ഷണങ്ങളായിരുന്നു അത്.

എന്ത് കൊണ്ടാണ് താരം ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ “ഞാൻ എന്നെ തന്നെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു” എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അത്രയധികം നിരാശയും ദേഷ്യവും അദ്ദേഹത്തിന് ഈ മത്സരഫലത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *