ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് അവർ, സ്കൂൾ കുട്ടികളുടെ നിലവാരം മാത്രമാണ് ഉള്ളത്: മൈക്കിൾ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, മുൾട്ടാനിലെ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ തോറ്റ രീതിയെ വിലയിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് രീതി ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ തനിക്ക് ഭയം ഉണ്ടെന്നും അവരുടെ ക്രിക്കറ്റ് ലോകത്തിലെ മറ്റ് ടീമുകൾക്ക് വമ്പൻ ഭീഷണി ആണെന്നും വോൺ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ നാണംകെട്ട തോൽവിയെറ്റ് വാങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 556 റൺസടിച്ചിട്ടും പാകിസ്ഥാൻ ഇന്നിംഗ്സിനും 47 റൺസിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൻറെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ 500ന് മുകളിൽ റൺസടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോൽവി വഴങ്ങുന്നത്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ പാകിസ്താനെ തകർത്തെറിഞ്ഞത് മറുപടിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും അസാദ്യ മികവാണ്. ഹാരി ബ്രൂക്ക് തന്നെയാണ് കളിയിലെ കേമൻ ആയിട്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ദി ടെലിഗ്രാഫിനായുള്ള കോളത്തിൽ വോൺ പറഞ്ഞു.

“എനിക്ക് ഓർക്കാൻ കഴിയുന്ന ഏറ്റവും മോശം പാക്കിസ്ഥാൻ ടീമാണിത്. എന്നാൽ 5.5 റൺസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 823 റൺസ് എടുക്കുക, കുറച്ച് റിസ്‌ക്കുകൾ എടുക്കുകയും മൊത്തത്തിലുള്ള നിയന്ത്രണത്തിൽ നോക്കുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ബൗളിംഗ് ആക്രമണം സംയോജിപ്പിച്ച രീതിയാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം.”

വമ്പൻ വിമർശനമാണ് പാകിസ്ഥാൻ ടീമിന് കിട്ടുന്നത്. സൂപ്പർ ബാറ്റർ ബാബർ അസം ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. 2022 ഡിസംബറിൽ കറാച്ചിയിൽ നടന്ന ഒരു ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ബാബർ 161 റൺസ് നേടിയിരുന്നു, എന്നാൽ അതിനുശേഷം, ഗെയിമിൻ്റെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ട്രിപ്പിൾ അക്ക സ്കോർ നേടാൻ അദ്ദേഹം പാടുപെട്ടു. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിൽ, ഇന്നിംഗ്‌സുകളിൽ 30, 5 സ്‌കോറുകൾ മാത്രമാണ് ബാബർ നേടിയത്. ആരാധകരും വിദഗ്ധരും “ബാറ്റിംഗ് പറുദീസ” എന്നും “ഹൈവേ റോഡ്” എന്നും കരുതിയ പിച്ച് മുതലാക്കുന്നതിൽ ബാബർ ഒരിക്കൽ കൂടി പരാജയപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *