വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയിലേക്ക് ഒന്ന് നോക്കണമെന്ന് മന്ത്രി പറഞ്ഞു.
മറ്റ് നിവൃത്തിയില്ലാതെയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിച്ചേ മതിയാകുവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വര്‍ദ്ധനവ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയെ കൂടി ചേര്‍ത്തായിരിക്കും കുറുവാ സംഘമെന്ന് വിളിക്കുന്നത്. അടുത്ത വര്‍ധന ഒഴിവാക്കും. ഹൈഡല്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കുന്നതോടെ നിരക്ക് വര്‍ദ്ധന വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.