ഒരു ഇന്ത്യൻ താരത്തിന് മുന്നിൽ പാകിസ്ഥാൻ മുഴുവൻ തോറ്റ ദിവസം ആയിരുന്നു അത്, അവന് മുന്നിൽ ഉത്തരമില്ലാതെ നിന്നു; വെളിപ്പെടുത്തി മിസ്ബാ ഉൾ ഹഖ്

ഒരു ഇന്ത്യൻ താരത്തിന് മുന്നിൽ പാകിസ്ഥാൻ മുഴുവൻ തോറ്റ ദിവസം ആയിരുന്നു അത്, അവന് മുന്നിൽ ഉത്തരമില്ലാതെ നിന്നു; വെളിപ്പെടുത്തി മിസ്ബാ ഉൾ ഹഖ്

2012ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ പ്രസിദ്ധമായ വിജയത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തൻ്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറായ 183 റൺസ് രേഖപ്പെടുത്തിയിരുന്നു. ധാക്കയിലെ വെല്ലുവിളി നിറഞ്ഞ ട്രാക്കിൽ വിരാട് കോഹ്‌ലി തന്റെ ക്ലാസ് കാണിച്ച് മികച്ച പ്രകടനം നടത്തുക ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 329-6 എന്ന സ്കോർ സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ഹഫീസും നസീർ ജംഷെഡും സെഞ്ച്വറി നേടി. ഇന്ത്യ അന്നത്തെ പാകിസ്താന്റെ ബോളിങ് മികവ് പരിഗണിച്ച് ഇന്ത്യ ആ ടോട്ടൽ പിന്തുടരില്ല എന്നാണ് കരുതപെട്ടത്. ഇംഗ്ലണ്ടിനെതിരായ ഐതിഹാസികമായ നാറ്റ്‌വെസ്റ്റ് ഫൈനൽ വിജയം മാത്രമായിരുന്നു അതിന് മുമ്പ് ഇത്രയും ഉയർന്ന ടോട്ടൽ പിന്തുടരുമ്പോൾ ഉള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം .

ഇന്ത്യയുടെ തുടക്കം വമ്പൻ തകർച്ചയോടെ ആയിരുന്നു. ഹഫീസിൻ്റെ രണ്ടാം പന്തിൽ തന്നെ ഗൗതം ഗംഭീർ പുറത്തായി. കോഹ്‌ലിക്ക് ഉടൻ തന്നെ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടതായി വന്നു. തന്റെ അവസാന ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും സച്ചിൻ സയീദ് അജ്മലിന് മുന്നിൽ വീണു. റൺ വേട്ടയുടെ നിർണായക ഘട്ടത്തിൽ, രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ചേർന്ന് മധ്യ ഓവറുകളിൽ ആധിപത്യം സ്ഥാപിച്ചു.

എന്തായാലും ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചിട്ട് കോഹ്‌ലി മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ ജയിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട് മിസ്ബാ ഉൾ ഹഖ് പറഞ്ഞത് ഇങ്ങനെയാണ്:

“ഒന്നാമതായി, അവർക്ക് അഭിനന്ദനം. വിക്കറ്റോ സാഹചര്യമോ എന്തായാലും, 329 പിന്തുടരുന്നത് ബുദ്ധിമുട്ടാണ്. 329 മോശം ടോട്ടലല്ലെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ ബോളിങ് മികച്ചതായിട്ട് കൂടി കോഹ്‌ലിക്ക് മുന്നിൽ ഞങ്ങൾ പരാജയമായി. അവന് മുന്നിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു”മിസ്ബ പറഞ്ഞു.

പുതിയതായി നിയമിതനായ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടുത്തിടെ കോഹ്‌ലിയുടെ ഈ പ്രകടനം ഏകദിനത്തിൽ ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ് ആയി പ്രഖ്യാപിച്ചിരുന്നു .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *